Sunday, 6 March 2016

ഒളിച്ചോടുന്നവര്‍ .

മൌനത്തിന്‍െറ മാളങ്ങളില്‍
ഒളിച്ചിരിക്കാം ,
ഒന്നും കാണുന്നില്ലെന്നു കരുതി
കണ്ണടച്ചിരിക്കാം
ഒന്നും കേള്‍ക്കുന്നില്ലെന്നു
കരുതി സമാധാനിക്കാം
പക്ഷെ ,
ഉറക്കത്തില്‍ ഞെട്ടിത്തെറിച്ച്
ഒന്നുറങ്ങാന്‍ പോലുമാവാതെ
പന്‍സാരെയും ,ധാബോല്‍ക്കറും ,കലബുര്‍ഗിയും പരിഹസിക്കുന്നു .
മനുഷ്യരായി ജീവിക്കാന്‍ പോലും കഴിയാത്തിടത്ത് നിങ്ങളെങ്ങനെ
സ്വസ്ഥമായി ഉറങ്ങുന്നു ,
എന്ന് രോഹിത് വെമുലയുടെ
ചേതനയറ്റ ശരീരം .!
നാവറുക്കാന്‍ ,തലയറുക്കാന്‍
വിലനിശ്ചയിക്കുന്നു .
ഭയമാണോ ?
എത്രനാള്‍ .
ഈ മൌനം മരണ സമാനം .