Saturday, 23 January 2016

കവിത പൂക്കുന്ന കാട് .

കത്തുന്ന രോഷത്തിന്‍
കനലായി ,
പ്രതിരോധത്തിന്‍െറ ഉറച്ച ,വാക്കായിപ്രണയസുഗന്ധമായി ,

സ്വപ്ന നഷ്ടങ്ങളില്‍ വാടി

മിഴി നീരില്‍ നനഞ്ഞ്

വീണ്ടും തളിര്‍ത്ത്,
നിലാവായി ,ഇളം തെന്നലായി,
പിന്നെ ആര്‍ത്തലയ്ക്കുന്ന
തിരമാലകളായി,
കൊടുങ്കാറ്റായി,
കവിത പൂത്തു നില്‍ക്കുന്നു ,
കാടു നിറയെ .

Thursday, 21 January 2016

രോഹിത്,വിട.


നിന്നെ അറിയില്ല,
എന്നെപ്പോലെ പലര്‍ക്കും  ,                      

ഒരു കര്‍ണ്ണപുടം 

ഗുരുദക്ഷിണയായി മുറിച്ചെടുത്ത

ഒരു പെരുവിരല്‍,

അറുത്തെടുത്ത ഒരു ശിരസ്സ്, 

രോഹിത്,

നീ പൊള്ളുന്ന ഒരു പ്രതീകം.

അപ്പൂപ്പന്‍ താടിയായി 

ഭരണകൂട ഉമ്മാക്കികളില്‍ 

നീ പറന്നു പോകില്ല.

നീ സ്വപ്നം കണ്ട  ആകാശം 

ഇവിടെ ബാക്കിയാണ്.

ഞങ്ങളവസാനിച്ചാലും,

വരും തലമുറ അതേറ്റു വാങ്ങും .

ഇനിയുമുറക്കെ .

 അസ്വസ്ഥകള്‍ മൂടുന്ന ഒരു കാലത്തിലേക്ക് നമുക്ക്
മിഴിതുറക്കാം